ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിഗെയ്ക്ക് സ്ഥാനം നഷ്ടമായി

കൊളംബോ: റെനില്‍ വിക്രമസിംഗെയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിനോയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് വിക്രമസിംഗെയ്ക്ക് സ്ഥാന നഷ്ടം സംഭവിച്ചത്. ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രജപക്ഷെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപം കൊണ്ടത്.

ശ്രീലങ്കന്‍ സാമ്പത്തിക നയം മുതല്‍ ഭരണം വരെയുള്ള വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും തമ്മില്‍ വലിയ തോതില്‍ വാക്കു തര്‍ക്കം നടത്തതായാണ് വിവരങ്ങള്‍. ഇതാകാം പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്ന് കരുതുന്നു. 2015ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെയാണ് സിരിസേന പ്രസിഡന്റായത്. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയെ സിരിസേന നിയമിച്ചു.
 

Source : Anweshanam | The Latest News From Politics
read more

Categories: AllKerala