വായ്പാ തുകയടക്കാന്‍ പണമില്ല:  ബിസിനസ് പാര്‍ട്ണറെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിനു ശേഷം പ്രതി ഭാര്യയെ കൊലപ്പെടുത്തി

ലുധിയാന: വായ്പ തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബിസിനസ് പാര്‍ട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി പിടിയില്‍. കര്‍ണേല്‍ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. കര്‍ണേല്‍ സിംഗും ഭാര്യ ഗുര്‍മേഹര്‍ കൗറും ചേര്‍ന്നാണ് ജസ്‌കരണ്‍ സിംഗ് എന്നയാളെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ഇരുപത്തിയഞ്ചിലധികം കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ചത്. ലുധിയാനയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും ജസ്‌കരണിന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

കൊലപാതക ശേഷം കര്‍ണേല്‍ ഭാര്യയെയും കൊലപ്പെടുത്തിയിരുന്നു. നാല്‍പത് ലക്ഷം രൂപയായിരുന്നു ജസ്‌കരണില്‍ നിന്നും ഇവര്‍ വാങ്ങിയത്. ഇത് തിരിച്ചടക്കാന്‍ പറ്റാതെ വന്നതാണ് കൊലപാതകത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു. ഒക്ടോബര്‍ 14 നാണ് പണം ആവശ്യപ്പെട്ട് ജസ്‌കരണ്‍ സിംഗ് പ്രതിയുടെ വീട്ടിലെത്തിയത്. അവിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടയിലാണ് കൊലപാതകം നടത്തിയത്. 

പോലീസ് പിടിച്ചാല്‍ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഭാര്യയോട് പ്രതി പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ ഭാര്യ എതിര്‍ത്തതിന് തുടര്‍ന്നാണ് ഭാര്യയെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. മേഷ്ടാക്കളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വരുത്തിതീര്‍ക്കാനായി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ട് കൊലപാതകങ്ങളും താന്‍ നടത്തിയതാണെന്ന് കര്‍ണേല്‍ സമ്മതിച്ചു. 

Source : Anweshanam | The Latest News From India
read more

Categories: AllKerala