വഗൂരയിലെ ഭീകരാക്രമണത്തില്‍  സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നൗഗാമിലെ വഗൂരയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വഗൂര മേഖലയിലെ വൈദ്യുതിനിലയത്തിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്. 

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അംഗമായ രാജേഷ് കുമാറാണ് കൊല്ലപ്പെട്ടത്. രാജേഷിനെ സഹപ്രവര്‍ത്തകര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പോലീസുദ്യോഗസ്ഥനായ ഇംതിയാസ് ഇസ്മയില്‍ പാറേ അറിയിച്ചു.
 

Source : Anweshanam | The Latest News From India
read more

Categories: AllKerala