ലെസ്റ്റര്‍ സിറ്റി ഉടമ വിജായി ശ്രീവദനപ്രഭ കോപ്ടര്‍ അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു 

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിജായി ശ്രീവദനപ്രഭ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായി സ്ഥിരീകരണം. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് നാല് പേരും മരിച്ചതായാണ് വിവരം. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.  വിജായിയുടെ മകള്‍ ഹെലികോപ്ടറിലുണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

 ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് 200 അടി അകലെയുള്ള കാര്‍ പാര്‍ക്കിലേക്കാണ് കോപ്ടര്‍ പതിച്ചത്. പൈലറ്റ്, രണ്ടു ജീവനക്കാര്‍, യാത്രികനായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

തായ്‌ലന്‍ഡ് സ്വദേശിയായ വിജായി ശ്രീവദനപ്രഭ 2010ലാണ് ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഉടമയാകുന്നത്. കോടിക്കണക്കിന് പണം മുടക്കി അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ലെസ്റ്റര്‍ ക്ലബ്ബിനെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Source : Anweshanam | The Latest News From Sports
read more

Categories: AllKerala