രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ് 

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍  അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. 
ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിനെതിരെയാണ് പരാതിയെന്ന് പോലീസ് അറിയിച്ചു.

ഐപിസി 117, 153, 118 ഇ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസ്. എറണാകുളത്ത് വച്ച് രാഹുല്‍ ഈശ്വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് തങ്ങള്‍ക്ക് പ്ലാന്‍ ബിയും സസിയും ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും ജയിലിലാക്കാനാണ് നീക്കമെന്ന് രാഹുല്‍ ആരോപിച്ചു. 
 

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala