രാമലീല വിജയിച്ചത് മികച്ച സിനിമയായത് കൊണ്ട്:  അല്ലാതെ ആ താരം അഭിനയിച്ചത് കൊണ്ടല്ല- ഖുശ്ബു 

ചെന്നൈ: ദിനം പ്രതി മീടു ക്യാംപെയിനില്‍ വെളിപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കുറ്റാരോപിതര്‍ സിനിമയില്‍ സജീവമാവുന്നു എന്ന് വാദത്തിന് മറുപടി നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം ഖുശ്ബു.

സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കുഴയ്ക്കരുത്. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീടു കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന്‍ മാത്രമാണ് എന്നും ഖുശ്ബു പറഞ്ഞു.
 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala