രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍കാര്‍ഡ് ലഭ്യമാക്കിയുള്ള പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ് സെന്ററുകളിലും ആധാര്‍ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിത്തുടങ്ങി. കേരളത്തില്‍ 258 സെന്ററുകളിലും ഉപകരണം സ്ഥാപിക്കും. ഒരു സെന്ററിന് ഇതിനായി 1.5 ലക്ഷം രൂപ വീതം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വനിതാ-ശിശുവികസന ഡയറക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. ജനിക്കുന്ന കുട്ടികള്‍ക്കെല്ലാം ആധാര്‍ എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

 

നിലവില്‍ കേരളത്തില്‍ ആറു വയസു വരെയുള്ള, അങ്കണവാടിയിലെത്തുന്ന 70 % കുട്ടികള്‍ക്കും ആധാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വയസു വരെയുള്ള കുട്ടികള്‍ക്കാണ് ആധാര്‍ കുറവ്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും അതിനായി ആധാര്‍ സെന്ററുകളില്‍ ഏറെ സമയം ചെലവിടേണ്ടിവരുമെന്ന പ്രശ്നവും ഒഴിവാക്കാനാണ് ഐസിഡിഎസ് സെന്ററുകളില്‍ ആധാര്‍ യന്ത്രങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

Source : Anweshanam | The Latest News From India
read more

Categories: AllKerala