മാരി 2വില്‍ അറാത് ആനന്ദിയായി സായി പല്ലവി

ധനുഷിന്റെ പുതിയ ചിത്രം മാരി 2വിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്. ‘അറാത് ആനന്ദി’ എന്ന ഓട്ടോറിക്ഷ ഡ്രൈവറായാണ് താരമെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം.

ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ടൊവീനൊ തോമസാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും. 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala