മലയാളത്തിന്റെ പ്രിയനടി ആര്‍ട് ഓഫ് ലിവിംഗ് ഗുരുസന്നിധിയില്‍   

മലയാളത്തില്‍നിന്നും  തമിഴിലേക്ക് ചേക്കേറി വിജയം കൊയ്‌തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവില്‍ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂര്‍ക്കാരി. മലയാളികളായ  മിക്ക നടിമാരും മലയാള സിനിമയില്‍ അഭിനയമികവ് തെളിയിച്ച ശേഷമാണ് അന്യഭാഷാചിത്രങ്ങളിലേക്ക് അഭിനയിക്കാനായി ഒരുങ്ങാറുള്ളത്. എന്നാല്‍ മലയാളിയായ ഈ  ശാലീന സുന്ദരി മറ്റുള്ളവരില്‍നിന്നും തികച്ചും വേറിട്ട ശൈലിയില്‍ തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക്  മുമ്പ്  കോഴിക്കോട്ട് നടന്ന മലബാര്‍ കോണ്ടസ്റ്റില്‍ നേടിയ വിജയം നേഹയുടെ അഭിനയജീവിതത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു.മലബാര്‍ കോണ്ടസ്റ്റിന്റെ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് തെലുങ്ക് സിനിമാ സംവിധായകന്‍ അദേഹത്തിന്റെ ചിത്രത്തില്‍ നേഹക്ക് അവസരം നല്‍കിയത്.

തെലുങ്ക് ചിത്രത്തിനായി നടത്തിയ നേഹയുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട മറ്റൊരൂ തമിഴ് സിനിമാ സംവിധായകന്‍ എസ്.എന്‍  ശക്തിവേല്‍   അദ്ദേഹത്തിന്റെ തമിഴ് ചിത്രത്തില്‍  അവസരം നല്‍കിയതോടെ നേഹ തമിഴ് സിനിമാ മേഖലകളിലും ശ്രദ്ധേയയായി. ചിത്രത്തില്‍ ദീപിക എന്ന കഥാപാത്രത്തിനായിരുന്നു നേഹ ജീവന്‍ നല്‍കിയത്. തുടര്‍ന്ന് നാല് ചിത്രങ്ങളില്‍ അഭിനയിച്ചതോടെ തമിഴകത്തെ സിനിമാ പ്രേമികള്‍ നേഹയെ മികവുറ്റ അഭിനേത്രിയായി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് മലയാളചിത്രത്തിലൂം നായികയായി അരങ്ങേറ്റം കുറിക്കാന്‍ കൈപിടിച്ചുയര്‍ത്തി അവസരം നല്‍കിയ സംവിധായകരെയെല്ലാം കൃതജ്ഞതയോടെ നേഹാ രത്നാകരന്‍ സ്മരിക്കുന്നതായും അഭിമുഖത്തില്‍ പറയുകയുണ്ടായി . 

  4 കളര്‍ പ്രസന്‍സിന്റെ  ബാനറില്‍  പ്രകാശ് കുഞ്ഞന്‍ മോരയില്‍ സംവിധാനം ചെയ്ത ;” ഓള്‍ഡ് ഈസ് ഗോള്‍ഡ് ” എന്ന മലയാളചിത്രത്തില്‍ കല്യാണി  എന്ന നായികയെയാണ് നേഹ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വകുമാര്‍ ആണ്. സിനിമാ അഭിനയത്തിനിടയിലും ഗായിക കൂടിയായ നേഹാ രത്നാകരന്‍ സംഗീത  ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.ബിഎസ്എന്‍എല്‍  എന്‍ജിനീയാരായിരുന്ന പിതാവ്  രത്നാകരന്‍ ,അമ്മ മാല തുടങ്ങിയവരുടെ പ്രോത്സാനവും നേഹയുടെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാണ് .സുഹൃത്തുക്കളായ കേരളത്തിലെ ആര്‍ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങള്‍  പ്രിയങ്കരിയായ നേഹയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന മലയാളചിത്രത്തിന്റെ റിലീസിംങ് തീയതി ആഘോഷമാക്കി മാറ്റാനാണ് ഒരുങ്ങിനില്‍ക്കുന്നത്.

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala