മറവി അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ കള്ളത്തരം പൊളിച്ച് കോടതി

ന്യൂഡല്‍ഹി: ഓര്‍മ്മ നഷ്ടപ്പെട്ടതായി അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തട്ടിപ്പ് കേസിലെ പ്രതിയുടെ കള്ളത്തരം പൊളിച്ച് കോടതി. റിയല്‍ എസ്‌റ്റേറ്റ് വമ്പന്മാരായ അമ്രപാലി ഗ്രൂപ്പിന്റെ സി.എഫ്.ഒ ചന്ദര്‍ വദ്വയാണ് ഓര്‍മ്മ നഷ്ടപ്പെട്ടെന്ന വാദത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് അമ്രപാലി ഗ്രൂപ്പിനെതിരായ കേസ്.

തനിക്കൊന്നും ഓര്‍മ്മയില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഫോറന്‍സിക് ഓഡിറ്റര്‍മാര്‍ ചോദ്യം ചെയ്തപ്പോള്‍, തനിക്കൊന്നും ഓര്‍മ്മയില്ലെന്ന തരത്തിലായിരുന്നു ചന്ദര്‍ വദ്വരുടെ പെരുമാറ്റം. എന്നാല്‍, കോടതിമുറിയിലെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പ്രതിക്കായില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു.യു.ലളിത് എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
 

Source : Anweshanam | The Latest News From India
read more

Categories: AllKerala