ഭര്‍ത്താവിനെ ഹണീട്രാപ്പില്‍ കുടുക്കിയ ചതിച്ചീ… കിടിലന്‍ സംഭാഷണത്തോടെ ഡ്രാമയുടെ ടീസര്‍ ഇറങ്ങി

രഞ്ജിത്ത് -മോഹന്‍ലാല്‍ കൂട്ടു കെട്ടിലെ പുതിയ ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ടീസറില്‍ തന്നെ ഒരു  ഡ്രാമ ടച്ച് ഉള്ളതിനാല്‍ ചിത്രം സൂപ്പര്‍ഹിറ്റാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചിത്രത്തില്‍ ലാലിന്റെ ഭാര്യയായെത്തുന്നത് ആശാ ശരത്താണ്.

ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നിരഞ്ജ്, മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, കനിഹ, ബേബി ലാറ എന്നിവരും ചിത്രത്തിലുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍. വര്‍ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നവംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala