ഭഗവത് ഗീത ജ്ഞാനസദസ്സിന് നേതൃത്വവുമായി ഗിരിന്‍ ഗോവിന്ദ്ജി കോഴിക്കോട്ട് 

വിശ്വാസവിഷയങ്ങളുടെ പേരില്‍  നടന്നുകൊണ്ടിരിക്കുന്ന ശീതസമരങ്ങളും,അവ സമൂഹങ്ങളില്‍ സൃഷ്ട്ടിക്കുന്ന അനാവശ്യസംഘര്‍ഷങ്ങള്‍ക്കും നല്ലൊരു പരിധിവരെ അയവു വരുത്താനും നിയന്ത്രിക്കുന്നതോടൊപ്പം  ,വ്യക്തികളില്‍ മാനുഷികമൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ഭഗവത്ഗീത ജ്ഞാനസദസ്സുകള്‍ക്കാവുമെന്ന്  ആര്‍ട് ഓഫ് ലിവിംഗ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു.

ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍  കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍  നടക്കുന്ന ഭഗവത് ഗീത ജ്ഞാനസദസ്സിന്  ഗിരിന്‍ ഗോവിന്ദ്ജി നേതൃത്വം വഹിക്കും . നവംബര്‍ 8 മുതല്‍ 10 വരെ നീളുന്ന ഭഗവത് ഗീത ജ്ഞാന സദസ്സ് ദിവസേന വൈകുന്നേരം 5 .30 മുതല്‍ 7 .30 വരെ.വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഏവര്‍ക്കും സുലളിതമായി അനുഷ്ഠിക്കുവാനാവുംവിധം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍  ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. 

ഭാരതീയരും വൈദേശികരുമായ ആചാര്യന്മാരും വിദ്വാന്മാരും ഗീതയ്ക്ക് രചിച്ചിട്ടുള്ള ഭാഷ്യങ്ങള്‍ ഒട്ടവനധിയാണ് – എട്ടാം നൂറ്റാണ്ടില്‍  ശ്രീ ശങ്കരന്‍മുതല്‍  ഇരുപതാം നൂറ്റാണ്ടില്‍  സ്വാമി ചിന്മയാനന്ദജിയും, ഗാന്ധിജിയും, വിനോബാജിയും, നടരാജഗുരുവും, ഗുരു നിത്യചൈതന്യയതിയും, ഡോ. രാധാകൃഷ്ണനും മറ്റും എഴുതിയ വ്യാഖ്യാനങ്ങള്‍ ഗീതയുടെ മഹത്വത്തെ എടുത്തുകാണിക്കുന്നു.ഈശ്വരന്‍ , ജീവാത്മാവ്, പ്രകൃതി, കാലം, കര്‍മ്മം തുടങ്ങിയ അഞ്ച് അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീമദ് ഭഗവദ് ഗീത സന്ദേശങ്ങളെ ഭക്തിഭാവത്തോടെ സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സൊജന്യമായി അവസരമൊരുക്കുകയാണ് ഇത്തരം ജ്ഞാന സദസ്സിലുടെ ആര്‍ട് ഓഫ് ലിവിംഗ് ലക്ഷ്യമിടുന്നത് .

ദീര്‍ഘകാലമായി ജീവനകലയുടെ രാജ്യാന്തരപരിശീലകന്‍ ,ശ്രീശ്രീഗുരുദേവിന്റെ പ്രൈവറ് സെക്രട്ടറി എന്നീനിലകളില്‍ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള   കണ്ണൂര്‍ സ്വദേശി ഗിരിന്‍ ഗോവിന്ദ് ജിയുടെ  നേതൃത്വത്തില്‍ നടക്കുന്ന  സൗജന്യ ഭഗവത് ഗീത ജ്ഞാന സദസ്സില്‍ പങ്കാളികളാവാന്‍ ജാതിമതഭേദമെന്യേ ഏവരെയും കുടുംബ സമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു .

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala