ബീജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ബീജാപൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് നടത്തിയ ആക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്‍മാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സൈനികര്‍ ഉപയോഗിച്ചിരുന്ന കുഴിബോംബുകള്‍ കണ്ടെത്തുന്ന വാഹനവും മാവോയിസ്റ്റുകള്‍ തകര്‍ത്തു. നവംബര്‍ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.

ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പില്‍ ബീജാപൂര്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ആദ്യഘട്ടത്തിലാണു തിരഞ്ഞെടുപ്പില്‍ ബീജാപൂര്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ആദ്യഘട്ടത്തിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മറ്റു സീറ്റുകളിലേക്ക് നവംബര്‍ 20നും വോട്ടെടുപ്പു നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. 
 

Source : Anweshanam | The Latest News From India
read more

Categories: AllKerala