പൈറേറ്റ്സ് ഓഫ് കരീബിയന്റെ   ജാക്ക് സ്പാരോയായി ജോണി ഡെപ്പ് ഇനി  ഇല്ല 

ന്യൂയോര്‍ക്ക്: പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഡിസ്നി സ്റ്റുഡിയോസ് പ്രധാന വേഷമായ  ജാക്ക് സ്പാരോയായി  ഇനി നടന്‍ ജോണി ഡെപ്പ് വേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ഇതോടെ പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടൽ കൊള്ളക്കാരനായി ജോണി ഡെപ്പ്  ഇല്ല.  നടന്റെ  കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാതീനകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പൈറേറ്റ്സിന്റെ തിരക്കഥാകൃത്തായ സ്റ്റുവാർട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമകളില്‍ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു.  കഴിഞ്ഞ നാല് വർഷമായി വിവാദജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന ചിത്രം ഈ പരമ്പരയില്‍ ഏറ്റവും കുറഞ്ഞ തുകയാണ് തീയറ്ററില്‍ നിന്നു നേടിയത്.

2006 ലെ ദ് ഡെഡ് മാൻസ് ചെസ്റ്റ്  എന്ന സിനിമയാണ് ഈ പരമ്പരയില്‍ ആദ്യം ഇറങ്ങിയത്. ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാൻ സാധിക്കില്ലെന്ന് സ്റ്റുവാർട്ട് ബീറ്റി പറയുന്നു. കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ജോണിയെ ജാക് സ്പാരോ ആയി കാണുന്നു. മാത്രമല്ല അദ്ദേഹവും കരിയറിൽ ഈ വേഷം കൊണ്ട് കോടികൾ ഉണ്ടാക്കി കഴിഞ്ഞുവെന്നും തിരക്കഥകൃത്ത് പറയുന്നു.

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala