ജോലിക്കായി ഓഫീസിലെത്തിയ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ചു

ചെന്നൈ: ജോലിക്കായി ഓഫീസിലെത്തിയ യുവതിയെ ശീതളപാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ച ബി.ടെക്കുകാരന്‍ അറസ്റ്റില്‍.
എന്‍ജിനിയറിംഗ് ബിരുദധാരികളായ പെണ്‍കുട്ടികള്‍ക്ക് എളുപ്പത്തില്‍ ജോലി നേടാനായി പരിശീലനം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഓഫീസിലേയ്ക്ക് കൊണ്ടുവന്ന് പീഡിപ്പിച്ചത്. ഇതുപോലെ നിരവധി പെണ്‍കുട്ടികളാണ് ഇയാളുടെ വലയിലായത്. എഞ്ചിനീയറിംഗ് ബിരുദമുള്ള പെണ്‍കുട്ടികളെ മാത്രമായിരുന്നു ഇയാള്‍ നോട്ടമിട്ടിരുന്നത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോകളും വീഡിയോയും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി പതിവായിരുന്നു. അഴക് സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന സെന്തില്‍ രാജ(35)യാണ് പോലീസ് പിടിയിലായത്.

സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഇയാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഓഫീസില്‍ വെച്ച് പൂരിപ്പിച്ചു വാങ്ങിയ അപേക്ഷയോടൊപ്പം 20,000 രൂപ കൂടി വാങ്ങിയിരുന്നു. ഫോറം പൂരിപ്പിക്കുമ്പോള്‍ കുടിക്കാന്‍ ഒരു ശീതളപാനീയം നല്‍കി. പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. അവര്‍ പിന്നീട് ഇവിടെ നിന്നും പോകുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. 

Source : Anweshanam | The Latest News From India
read more

Categories: AllKerala