കണ്ണൂരില്‍ പറന്നിറങ്ങിയ ആദ്യ യാത്രക്കാരന് വന്‍ സ്വീകരണം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് വന്‍ സ്വീകരണം. ഉദ്ഘാടനത്തിന് മുന്നേയുള്ള ആദ്യയാത്രക്കാരനാണ് അമിത് ഷാ. രാവിലെ 11.30നാണ് അമിത്ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനും ശിവഗിരി സന്ദര്‍ശനത്തിനുമാണ് അമിത് ഷാ കണ്ണൂരിലെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് പിണറായില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരായ ഉത്തമന്റെയും മകന്‍ രമിത്തിന്റെയും വീട് സന്ദര്‍ശിക്കും.

അമിത് ഷായ്ക്ക് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് (എഎസ്എല്‍) വിഭാഗം സുരക്ഷയുള്ളതിനാല്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ കൂടെ അനുമതിയോടെയാണ് വിമാനമിറക്കിയത്. വിമാനത്താവളത്തില്‍ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. ഡല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.
 

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala