ഐ എസ് എല്ലിലെ പോരാട്ടത്തില്‍ എഫ് സി ഗോവ ഇന്ന് പൂനെയെ നേരിടും

ഇന്ന് രാത്രി നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവയെ നേരിടുന്നത് പൂനെ സിറ്റി. ഐ എസ് എല്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെ ഉള്ള പൂനെ സിറ്റി പരിശീലകനില്ലാതെയാണ് ഗോവയില്‍ എത്തിയിട്ടുള്ളത്. മോശം പ്രകടനങ്ങള്‍ കാരണം പൂനെ സിറ്റി തങ്ങളുടെ പരിശീലകന്‍ മിഗ്വേല്‍ ഏഞ്ചലിനെ പുറത്താക്കിയിരുന്നു. പ്രദ്ധ്യും റെഡ്ഡി ആണ് ഇപ്പോള്‍ പൂനെയുടെ താല്‍ക്കാലിക പരിശീലകന്റെ ചുമതലയില്‍.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സമനില മാത്രമാണ് പൂനെ സിറ്റിയുടെ സമ്പാദ്യം. അവസാന മത്സരത്തില്‍ ബംഗളൂരുവിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. മറുവശത്തുള്ള എഫ് സി ഗോവ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോവയില്‍ വെച്ച് മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഗോവ തോല്‍പ്പിച്ചിരുന്നു. അറ്റാക്കിംഗ് മാത്രം ടാക്ടിക്‌സായി ഇറങ്ങുന്ന ഗോവ ഈ സീസണില്‍ പല ഗോള്‍ സ്‌കോറിംഗ് റെക്കോര്‍ഡുകളും തകര്‍ത്തേക്കാം.

Source : Anweshanam | The Latest News From Sports
read more

Categories: AllKerala