ഇതാണോ നിക്കിന്റെയും പ്രിയങ്കയുടെയും മകന്‍?

മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം 48 കോടിയുടെ വിവാഹ സമ്മാനം പ്രിയങ്കയ്ക്ക് നല്‍കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നിക്ക്. ഒരു ആഢംബര വീടാണ് പ്രിയങ്കയ്ക്കായി നിക്ക് നല്‍കിയിരിക്കുന്നത്. വിവാഹം ഡിസംബറോടെ നടക്കുമെന്നാണ് സൂചനകള്‍. നിക്കുമായുള്ള നിരവധി ചിത്രങ്ങള്‍ താരം ഇതിനോടകം തന്നെ പങ്കു വയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പ്രിയങ്ക പങ്കു വച്ച ഒരു ഫോട്ടോയ്ക്ക് ലഭിച്ച കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയകുന്നത്. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ഡിപ്ലോയാണ് രസകരമായ കമന്റിന്റെ ഉടമ. കമന്റ് ഇങ്ങനെ   ‘Be my pareent’.

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമ്മയാകാനുള്ള ആഗ്രഹത്തെ പറ്റി പ്രിയങ്ക പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം കുഞ്ഞുങ്ങളായി. അവരെ കാണുമ്പോള്‍ ഒരു കുഞ്ഞ് വേണം എന്നും അതിനു പറ്റിയ സമയം ഇതാണെന്നു താന്‍ ചിന്തിക്കുന്നതായും പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനെ ഉദ്യേശിച്ചാവണം ഡിപ്ലോ കമന്റ് ഇട്ടത്.
 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala