അസിന്റെ രാജകുമാരി അരിന്‍

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന് കുടുംബ ജീവിതം നയിക്കുകയായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ അസിന്‍. ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച താരത്തെക്കുറിച്ച് പിന്നീട് യാതെരു വിവരവും ഉണ്ടായില്ല. ഒരു വര്‍ഷത്തോളമാണ് പപ്പരാസികളുടെ കണ്ണില്‍ നിന്നും കുഞ്ഞിനെ താരം ഒളിപ്പിച്ച് വച്ചത്. ഇപ്പോള്‍ പിറന്നാളാഘോഷ വേളയില്‍ കുഞ്ഞിന്റെ ചിത്രം പങ്കു വച്ചിരിക്കുകയാണ് അസിനും ഭര്‍ത്താവ് രഹുല്‍ ശര്‍മ്മയും.

അസിന്റെയും രാഹുലിന്റെയും ആദ്യാക്ഷരം ചേര്‍ത്ത് അരിന്‍ എന്ന പേരും കുഞ്ഞിന് നല്‍കിയിരിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് അസിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.
 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala