അല്‍പ്പായുസുള്ള ശലഭമല്ല ഞങ്ങള്‍: മീടൂവിലെ പെണ്‍പറച്ചിലുകള്‍

തൊഴിലിടങ്ങളില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മീടൂ എന്ന ക്യാംപെയിനിലൂടെ വെളിപ്പെടുത്തുകയാണ് ലോകമെമ്പാടുമുള്ള സ്ത്രീകള്‍. ഇന്ത്യന്‍ സിനിമാരംഗം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് മീടൂ ക്യാംപെയ്ന്‍. സുപ്രീം കോടതി പോലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും തുല്ല്യതയ്ക്കും കൃത്യമായ നിര്‍വ്വചനം നല്‍കുമ്പോള്‍, തങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗീകാതിക്രമത്തിനെതിരെ ശക്തമായ തുറന്നു പറച്ചിലാണ് ഇവര്‍ നടത്തുന്നത്. എത്ര കാലങ്ങള്‍ കഴിഞ്ഞാലും തങ്ങള്‍ അനുഭവിച്ച മരവിപ്പിക്കുന്ന ഓര്‍മ്മകള്‍ കനലുകള്‍ പോലെ ഓരോ സ്ത്രീകളുടെയും മനസ്സില്‍ പുകഞ്ഞു കൊണ്ടേയിരിക്കുകയാണ്.

‘എന്നെങ്കിലും നിങ്ങള്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ മീടൂ എന്ന് സ്റ്റാറ്റസ് ഇടൂ. നമുക്ക് ഈ ലോകത്തെ അറിയിക്കണം. എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്‌നമെന്ന്- 2017 ഒക്ടോബര്‍ 15ന് ബോളിവുഡ് നടി അലീസ മിലോന ട്വീറ്റ് ചെയ്ത വാക്കുകള്‍ ഉണക്കപ്പുലില്‍ വീണ തീപ്പൊരി പോലെ പുകഞ്ഞു കൊണ്ടേയിരുന്നു. അന്നുവരെ മനസ്സില്‍ അടക്കിപ്പിടിച്ച വെറുപ്പം വിദ്വേഷവും ആത്മസങ്കര്‍ഷവുമെല്ലാം ഒന്നായി കത്തിജ്വലിച്ച് മീടൂവിലൂടെ ആളിക്കത്തി.

രാഷ്ട്രീയ പ്രമുഖര്‍, സൂപ്പര്‍ സ്റ്റാറുകള്‍, സംവിധായകര്‍, എഴുത്തുകാര്‍…എല്ലാവരുടെയും മാന്യതയുടെ പൊയ്മുഖം സ്ത്രീകള്‍ വലിച്ചു കീറി ചവിട്ടി ഞെരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ക്യാംപെയിനായി മീടൂ മാറി. ബോളിവുഡ് നടി തനുശ്രീ ദത്തില്‍ നിന്നും ആരംഭിച്ച മീടൂ ക്യാംപെയിനിന്റെ ചൂടില്‍പ്പെട്ട് ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ക്കും വിറളി പിടിച്ചു.

‘സ്ത്രീയെ നിശബ്ദയാക്കാന്‍ വളരെ എളുപ്പമാണ്. അവളുടെ ശരീരത്തെ അപമാനിച്ചാല്‍ മതി… പിന്നീട് ഒരിക്കലും അവള്‍ സമൂഹത്തില്‍ തല ഉയര്‍ത്തിപ്പിടിക്കില്ല’ എന്ന ചിന്തയാണ് പലര്‍ക്കും ഉള്ളത്. സ്ത്രീ വെറുമൊരു ഉപഭോഗവസ്തു മാത്രം ആണെന്ന ധാരണയാണ് സ്ത്രീക്കെതിരെയുള്ള അതിക്രമം വര്‍ധിക്കാന്‍ കാരണം. പക്ഷേ ഒന്നോര്‍ക്കുക. ഇന്നത്തെ സ്ത്രീകള്‍ ശക്തരാണ്. തനിക്കുമേലുള്ള മേല്‍ക്കോയ്മ അവള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. മൗനം വെടിയേണ്ട സമയമായെന്ന് സ്ത്രീകള്‍ക്ക് മനസ്സിലായിരിക്കുന്നു. ഇനിയവള്‍ നിശബ്ദയാകില്ല ഒരിക്കലും…

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala