അര്‍ജുന്‍ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു

ബോളിവുഡ് നടനും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നു. ഫിലിംഫെയര്‍ മാസികയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് സൂചന. അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഊഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടിട്ടുമുണ്ട്. ഈയിടെ തന്റെ പുതിയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പ്രചാരണാര്‍ഥം അര്‍ജുന്‍ കപൂര്‍ ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തി. പരിനീതി ചോപ്രയും അര്‍ജുനൊപ്പം ഉണ്ടായിരുന്നു.

കരണ്‍ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികര്‍ത്താക്കളാകുന്ന ഷോയില്‍ അര്‍ജുന്‍ എത്തിയതോടെ വീണ്ടും ഗോസിപ്പുകള്‍ ശക്തമായി. സ്റ്റേജില്‍ മത്സരാര്‍ഥിയുടെ കൈപിടിച്ച് നൃത്തം ചെയ്തിരുന്നു. 45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാനുള്ള പ്രധാനകാരണവും അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും പ്രതികരണവുമായി ആരും രംഗത്തെത്തിയിരുന്നില്ല.
 

Source : Anweshanam | The Latest News From Entertainments
read more

Categories: AllKerala