അമിത്ഷായുടെ പ്രസംഗത്തെ അപലപിച്ച് സി.പി.എം

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗത്തോടെ ശബരിമലയുടെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്ന് സി.പി.എം. അമിത്ഷാ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തെ അപലപിച്ചാണ് സി.പി.എമ്മിന്റെ ഈ ആരോപണം. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭരണഘടനയോടുള്ള അവഹേളനമാണ് ഇത് വ്യക്തമാക്കുന്നതെന്നും സി.പി.എം. പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും സി.പി.എം വ്യക്തമാക്കി. അതിനിടെ, വിശ്വാസം സംരക്ഷിക്കാനല്ല, ഇടതുസര്‍ക്കാരിനെ അട്ടിമറിക്കലാണ് ബി.ജെ.പിയുടെ സമരത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് അമിത്ഷായും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇത് ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
 

Source : Anweshanam | The Latest News From Kerala
read more

Categories: AllKerala