അഞ്ചുവയസ്സുകാരി സ്‌കൂളിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു

മുംബൈ: ട്രോംബേയിലെ ഭാഭാ അ്‌റ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്‌കൂള്‍ കെട്ടിടത്തിലെ നീന്തല്‍കുളത്തില്‍ അഞ്ചു വയസ്സുകാരി മുങ്ങി മരിച്ചു. അനുഷ്‌കാ കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് സ്‌കൂള്‍ കെട്ടിടത്തിലെ നീന്തല്‍ പരിശീലകനെതിരെ കേസ് കൊടുത്തു. അധികൃതരുടെ അനാസ്ഥ കാരണമാണ് തന്റെ കുട്ടിക്ക് ഇത്തരത്തിലൊരു ദുരന്തമുണ്ടായതെന്നാണ് പിതാവിന്റെ ആരോപണം.

ബാര്‍ക്കില്‍ രണ്ട് നീന്തല്‍ കുളങ്ങളുണ്ട്. ഇതില്‍ രണ്ട് അടി ആഴമുള്ളത് കുട്ടികള്‍ക്കും നാലരയടി ആഴമുള്ള നീന്തല്‍ക്കുളം മുതിര്‍ന്നവര്‍ക്കും ഉള്ളതാണ്. എന്നാല്‍ സംഭവ ദിവസം കുട്ടി നീന്തല്‍ കൂളില്‍ എത്തിയത് അധികൃതര്‍ അറിഞ്ഞില്ല എന്നും ആരോപണമുണ്ട്. മുതിര്‍ന്നവരുടെ നീന്തല്‍കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനുഷ്‌കയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 304(2) പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Source : Anweshanam | The Latest News From India
read more

Categories: AllKerala